ന്യൂയോര്‍ക്ക്: 2014-2016 ലേക്കുള്ള ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പേര് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് നിര്‍ദ്ദേശിച്ചു.
2010-ല്‍ പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ വെച്ചു നടന്ന ഫൊക്കാന അന്താരാഷ്ട്ര കണ്വെന്ഷന് ചെയര്മാന് പദവി അലങ്കരിച്ച് കണ്‍വന്‍ഷനെ വിജയത്തിലേക്ക് നയിച്ച കരുത്തനായ നേതാവാണ് ഫിലിപ്പ്.
കൊല്ലം ടി. കെ.എം എഞ്ചിനീയറിഗ് കോളേജ് യൂണിയന് ചെയര്മാന് പദവിയില്‍ നിന്നു തുടങ്ങി അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകളില്‍ പ്രവര്‍ത്തിച്ച് ജനസമ്മതി നേടിയ ഫിലിപ്പ്, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്, ചെയര്മാന്, ചീഫ് എഡിറ്റര്‍ (കേരള ജ്യോതി), കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ പ്രസിഡന്റ്, റോക്കലാന്റ് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സഭാമാനേജിഗ് കമ്മറ്റിമെംബര്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം താങ്ങും തണലുമായി നിന്ന് ദേശവ്യാപകമായി സഞ്ചരിക്കുകയും സംഘടനയെ വളര്‍ത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിപ്രഭാവനാണ് ശ്രി. ഫിലിപ്പോസ് ഫിലിപ്പ്.
ന്യൂയോര്‍ക്കിലെ വിവിധ മലയാളിഅസോസിയേഷന്‍ ഭാരവാഹികള്‍ ശ്രി. ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.