Flash News

പ്രകൃതി കനിഞ്ഞു തന്ന വെള്ളവും വെളിച്ചവും മണ്ണും ഫലപ്രദമായി ഉപയോഗിക്കണം; ഡോ. കെ. നാരായണ ഗൗഡ

March 4, 2014 , ആന്‍സി വര്‍ഗീസ്

gauda

തൃശൂര്‍ : പ്രകൃതി കനിഞ്ഞു തന്ന വെള്ളവും വെളിച്ചവും മണ്ണും ഒക്കെ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു വന്‍ ശക്തിക്കും ഇന്‍ഡ്യയെ തോല്പ്പിക്കാനാവില്ല. പരമ്പരാഗത കൃഷി രീതികളും സസ്യ സംരക്ഷണ മാര്‍ഗങ്ങളും കൊണ്ട് കൃഷി ലാഭകരമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും, ആധുനിക വിവര സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് കാര്യക്ഷമമായി ഉപയോഗിക്കാനാവുമെന്നും ബംഗലൂരു കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.നാരായണ ഗൌഡ. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കുന്ന കാര്‍ഷിക വിജ്ഞാന മേളയുടെ ഭാഗമായി നടന്ന കൃഷിയും വിവരസാങ്കേതിക വിദ്യയും എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ആദായപ്രദവും ആനന്ദപ്രദവും ആക്കിയാലേ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്കകര്‍ഷിക്കാന്‍ കഴിയൂ. ഇന്ന് ഗവേഷണ ശാലകളില്‍ ഉരുത്തിരിയുന്ന സാങ്കേതിക വിദ്യകളുടെ മൂന്നിലൊന്നു പോലും കര്‍ഷകരിലെത്തുന്നില്ല. വിജ്ഞാന്‍ വ്യാപന്‍ സങ്കേതങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ആധുനിക വിവര സാങ്കേതിക സങ്കേതങ്ങള്‍ക്ക് കഴിയും. ആ വഴിക്കു തിരിയാന്‍ വിജ്ഞാന്‍ വ്യാപന പ്രവര്‍ത്തകരും കര്‍ഷകരും കര്‍ഷക സമിതികളും തയ്യാറാവണം” അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാലാ വിവര സാങ്കേതിക വകുപ്പു തലവന്‍ മാധവന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ.പി.അഹമദ് സ്വാഗതവും ഡോ.നിര്‍മലാദേവി നന്ദിയും പറഞ്ഞു. കാംകോ മാനേജിങ്ങ് ഡയറക്റ്റര്‍ എന്‍ കെ മനോജ്, ആര്‍ എം എല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മേഖലാ മാനേജര്‍ ശേഷഗിരി ബോയ്ദി, ഐ ഐ ഐ ടി എം കെ ഡയറക്ടര്‍ അജിത് കുമാര്‍, ഡോ എ വി സന്തോഷ് കുമാര്‍, ഡോ വി ജി സുനില്‍ ഡോ. സക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ സംബന്ധിച്ചു.

ജൈവ സാങ്കേതിക വിദ്യയെ അധീകരിച്ചു നടന്ന ശില്പശാല വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.വി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. പി എ വല്‍സല, ഡോ.വി എസ് ദേവദാസ്, ഡോ.ആബിദ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം 75 വര്‍ഷത്തെ മലയാള സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊ് ജയരാജ് വാര്യര്‍ അവതരിപ്പിച്ച ഗാന സന്ധ്യ അരങ്ങേറി. ചൊവ്വാഴ്ച്ച രാവിലെ കുടുംബകൃഷിയെ ക്കുറിച്ചു നടക്കുന്ന ശില്പശാല അന്ന്ധ്രാപ്രദേശ് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പദ്മരാജു ഉദ്ഘാടനം ചെയ്യും വൈകുന്നേരം കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കലാപ്രകടങ്ങള്‍ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്യും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top