Flash News

യൂസഫലിയും രവി പിള്ളയും ‘ഫോബ്സി’ന്റെ ശതകോടീശ്വര പട്ടികയില്‍

March 5, 2014 , സ്വന്തം ലേഖകന്‍

Forbes-rich-listന്യൂയോര്‍ക്: ഫോബ്സ് മാസിക പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ വാര്‍ഷിക പട്ടികയിലെ ഇന്ത്യക്കാരില്‍ യൂസുഫലിയും രവി പിള്ളയും ഡോ. സണ്ണി വര്‍ക്കിയും.  ഇന്ത്യയില്‍ നിന്ന് 56 പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ മലയാളികളാണ്. 180 കോടി ഡോളറുമായി എം.എ. യൂസുഫലിയും രവി പിള്ളയും സണ്ണി വര്‍ക്കിയും പട്ടികയില്‍ 988ആം റാങ്ക് പങ്കിട്ടു. ഇന്‍ഫോസിസിന്റെ മുന്‍ കോചെയര്‍മാന്‍ എസ്. ഗോപാലകൃഷ്ണന്‍  1154ആമനാണ്; 120 കോടി ഡോളര്‍. കല്യാണ്‍ ജ്വല്ലറി ഉടമ ടി.എസ്. കല്യാണരാമന്റെ ആസ്തി 100 കോടി ഡോളറാണ്.

ഇന്ത്യക്കാരില്‍ ഒന്നാമന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. ആസ്തി 1860 കോടി ഡോളര്‍. പട്ടികയില്‍ 40ആം സ്ഥാനത്താണ് അംബാനി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍ ആര്‍സലര്‍ മിത്തല്‍ ഉടമ ലക്ഷ്മി മിത്തലിന് 1670 കോടി ഡോളറാണ് ആസ്തി. ഇന്ത്യയില്‍ നിന്നുള്ളവരില്‍ മൂന്നാമന്‍ വിപ്രോ ഉടമ അസിം പ്രേംജിയാണ്. 1530 കോടി ഡോളറാണ് ആസ്തി. നാലാമന്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ദിലീപ് സാങ്ഗ്വിയാണ് ; 1280 കോടി ഡോളര്‍.

ബില്‍ ഗേറ്റ്സാണ് ആഗോളതലത്തില്‍ പട്ടികയിലെ ഒന്നാമന്‍; 7600 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മെക്സികോയിലെ ടെലികമ്യൂണിക്കേഷന്‍ വ്യവസായി കാര്‍ലോസ് സ്ളിം ആണ് 7200 കോടി ഡോളറോടെ രണ്ടാംസ്ഥാനത്ത്. സാറാ ഫാഷന്‍ ചെയിനിന്റെയും വസ്ത്രനിര്‍മാണരംഗത്തെ ഇന്‍ഡിടെക്സിന്റെയും ഉടമ സ്പെയിനിലെ അമാന്‍സിയോ ഒര്‍ട്ടേഗയാണ് മൂന്നാം സ്ഥാനത്ത് -6400 കോടി ഡോളര്‍. 5820 കോടി ഡോളര്‍ ആസ്തിയുമായി ബര്‍ക്ഷെയര്‍ ഹാത്തവേ ഉടമ ബാരണ്‍ ബഫറ്റാണ് നാലാം സ്ഥാനത്ത്. ഒറാക്കിള്‍ കോര്‍പറേഷന്‍ ചീഫ് ലാറി എല്ലിസണാണ് അഞ്ചാംസ്ഥാനത്ത്.

ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് 21ആമനാണ്. ഏറ്റവും അധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയില്‍നിന്നാണ്, 492 പേര്‍. രണ്ടാം സ്ഥാനത്ത് ചൈനയാണ്, 152 പേര്‍. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍നിന്ന് 111 പേരുണ്ട്. അല്‍ജീരിയ, ലിത്വേനിയ, താന്‍സാനിയ, യുഗാണ്ട  എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തര്‍ പട്ടികയില്‍ ഇടം നേടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top