അവറാച്ചന്‍ കരിപ്പാട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ പ്രസിഡന്റ്

11

വിയന്ന: അവറാച്ചന്‍ കരിപ്പാട്ടിന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ യൂണിറ്റ് നിലവില്‍ വന്നു. വിയന്നയിലെ 22-മത്തെ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അവറാച്ചന്‍ കരിപ്പാക്കാട്ട് (പ്രസിഡന്റ്), രാജന്‍ ജോണ്‍ കുറുംതോട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), മനോജ്‌ അവിരാപ്പാട്ട് (സെക്രട്ടറി), ലിനോ പാറക്കല്‍ (ജോയിന്റ് സെക്രട്ടറി), സോജാ ചേലപ്പുറം (ട്രഷറര്‍). തോമസ്‌ ഇലഞ്ഞിക്കല്‍ (പി.ആര്‍.ഒ)‌, സുനില്‍ കോര (കമ്മിറ്റി കണ്‍വിനര്‍) എന്നിവരാണ് ഭാരവാഹികള്‍.
ക്കപ്പെട്ടു.

പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങള്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്തിനും; വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ വഞ്ചിതരാകുന്നത് തടയുന്നതിനും  തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗംതിരുമാനിച്ചു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍  ജോസ് പനച്ചിക്കന്‍,  ചെയര്‍മാന്‍ ജോസ് കാനാട്ട്, വൈസ് ചെയര്‍ പെഴ്സണും ഗ്ലോബല്‍ വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്ററുമായ ഷീല ചേറു, ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അഭിനന്ദിച്ചു.

12

Print Friendly, PDF & Email

Related News

Leave a Comment