കലിക്കറ്റ് സര്‍വകലാശാല ജേര്‍ണലിസം പഠനവകുപ്പില്‍ ടെലിവിഷന്‍ സ്റ്റുഡിയോ സ്ഥാപിക്കും: വൈസ് ചാന്‍സലര്‍

media

മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാലാ ജേര്‍ണലിസം പഠനവകുപ്പില്‍ അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ ടെലിവിഷന്‍ സ്റ്റുഡിയോ സ്ഥാപിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം പറഞ്ഞു.  ജേര്‍ണലിസം പഠനവകുപ്പ് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന ദൃശ്യമാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന മാധ്യമ വിദ്യാര്‍ത്ഥികള്‍ സത്യസന്ധതയ്ക്ക് ഊന്നല്‍ നല്‍കി പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കണമെന്നും അതിലൂടെ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തി പ്രായോഗിക മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ പാഠ്യപദ്ധതി രൂപികരിക്കേണ്ടതാണെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു.

സര്‍വ്വകലാശാലയുടെ കീഴിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശില്‍പശാല ദൂര്‍ദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ചന്ദ്രനാണ് നയിക്കുന്നത്. പഠനവകുപ്പു മേധാവി ഡോ.എന്‍.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജേര്‍ണലിസം പഠനവകുപ്പ് മുന്‍ മേധാവി ഡോ.അംജദ് അഹമ്മദ്, സിന്‍ഡിക്കേറ്റംഗം ഡോ.ആബിദ ഫാറൂഖീ എന്നിവര്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment