ആര്‍.എസ്.പിക്ക് സീറ്റില്ല, ഗൗരിയമ്മയെ വശത്താക്കാന്‍ സി.പി.എം ശ്രമം

gauriതിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിനെതിരെ സൗഹൃദ മത്സരം നടത്തുമെന്ന് ആര്‍.എസ്.പി. കൊല്ലം ലോക്സഭാ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കാനാകില്ലെ ന്ന് സി.പി.എം വ്യക്തമാക്കി. സി.പി.എമ്മും സി.പി.ഐയും സീറ്റുകള്‍ പങ്കിട്ടെടുക്കുകയാണെന്നാരോപിച്ച് ആര്‍.എസ്.പി എല്‍.ഡി.എഫ് യോഗം ബഹിഷ്കരിച്ചു.

യു.ഡി.എഫ് വിട്ടുനില്‍ക്കുന്ന കെ.ആര്‍. ഗൗരിയമ്മയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഫോണില്‍ സംസാരിച്ചു. പിന്തുണ പിന്നീട് വ്യക്തമാക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റില്‍ മാറ്റമില്ല. ശനി,ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന സി.പി.ഐ  ദേശീയ എക്സിക്യൂട്ടീവില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ജയിക്കാന്‍ കഴിയുന്ന മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പത്തനംതിട്ടയില്‍ അടക്കം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് സി.പി.എം വ്യക്തമാക്കി. തുടര്‍ന്ന് ആര്‍.എസ്.പി നേതാക്കള്‍ തങ്ങള്‍ സൗഹൃദ മത്സരത്തിനൊരുങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചര്‍ച്ചക്ക് ശേഷം എ.കെ.ജി സെന്‍ററില്‍ നിന്ന് പുറത്തിറങ്ങിയ ആര്‍.എസ്.പി നേതാക്കള്‍ സി.പി.എം നിലപാടിനോട് ഒരുതരത്തിലും യോജിക്കാനാകില്ലന്നും കടുത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment