ഇടുക്കിയില്‍ ഏതു കുറ്റിച്ചൂലിനെയും പിന്തുണക്കുമെന്ന് ലീഗ്

muslimഇടുക്കി: ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഏത് കുറ്റിച്ചൂല്‍ വന്നാലും  പിന്തുണക്കുമെന്ന് മുസ്ലിം ലീഗ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം ചെയര്‍മാന്‍ കെ.എം.എ. ഷുക്കൂര്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കി എം.പി പി.ടി. തോമസ് എടുത്ത നിലപാട് തെറ്റാണെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. വ്യക്തിപരമായി പി.ടി. തോമസും ലീഗും തമ്മില്‍ പ്രശ്നങ്ങളില്ല. എം.പി എന്ന നിലയില്‍ പി.ടി. തോമസ് ചെയ്ത നന്മയും തിന്മയും ജനങ്ങളാണ് വിലയിരുത്തേണ്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇറങ്ങിയ നവംബര്‍ 13 ലെ വിജ്ഞാപനം മരവിപ്പിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സമരം ചെയ്യുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതുപക്ഷത്തിന്റെ വക്താക്കളായി മാറുകയാണ്. ഇവര്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി രംഗത്തത്തെിയത് ശരിയായില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment