റിയാദ്: മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി സൗദി അറേബ്യ പ്രഖ്യാപിച്ചു. മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമദ്ദ് മുര്‍സി രുപം നല്‍കിയതാണ് മുസ്ലീം ബ്രദര്‍ഹുഡ്.
മുസ്ലീം ബ്രദര്‍ഹുഡിന് പുറമെ സിറിയന്‍ വിമതരുമായി പോരാടുന്ന ജീഹാദി ഗ്രൂപ്പുകളായ നുസ്റ ഫ്രണ്ടിനെയും ലവന്റിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയില്‍ പോരാട്ടം തുടരുന്ന സൗദി പൗരന്മാര് 15 ദിവസത്തിനകം സൗദിയിലേക്ക് തിരച്ചുവരണമെന്നും സൗദി ആവശ്യപ്പെട്ടു.
സൗദിക്ക് പുറത്ത് എതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സൗദി പൗരന്മാര്ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം സൗദി വ്യക്തമാക്കിയിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news