ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഒബാമയെന്ന് ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍

NRA Gathers In Houston For 2013 Annual Meetingവാഷിഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഒബാമയെന്ന് ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം തടയാന്‍ കഴിയാത്തത് ഒബാമയുടെ കഴിവുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്ന നേതാവാണ് ജിന്‍ഡാല്‍. പ്രസിഡന്റ് കാര്‍ട്ടറോട് താന്‍ ആത്മാര്‍ഥമായി ക്ഷമാപണം നടത്തുകയാണ്. തന്റെ ജീവിതത്തില്‍ അമേരിക്കയുടെ മോശം പ്രസിഡന്റായി കണ്ടിരുന്നത് അദ്ദേഹത്തെയായിരുന്നു. ഒബാമ തന്റെ കണക്കുകകൂട്ടല്‍ തെറ്റിച്ചുകളഞ്ഞുവെന്ന് ജിന്‍ഡാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പറഞ്ഞു.

2012ല്‍ രാജ്യമെമ്പാടും സഞ്ചരിച്ച തനിക്ക് പ്രസിഡന്റ് ഒബാമയെ വിലയിരുത്താന്‍ കഴിഞ്ഞു. താന്‍ കണ്ടതില്‍ ഏറ്റവും കഴിവുകെട്ടവനും ധാരാളിയുമായ പ്രസിഡന്റാണദ്ദേഹം. ഒബാമയുടെ വിദേശനയത്തെ കടുത്ത ഭാഷയിലാണ് ജിന്‍ഡല്‍ വിമര്‍ശിച്ചത്. ഒബാമയുടെ സാമ്പത്തിക ആഭ്യന്തര നയങ്ങളും ജിന്‍ഡാല്‍ വിമര്‍ശിച്ചു. ഒരുകാലത്തും കേട്ടുകേള്‍വിയില്ലാത്ത നയങ്ങളാണ് ഒബാമ സ്വീകരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment