Flash News

മിനിവാന്‍ കടലിലേക്ക് ഓടിച്ച്കയറ്റിയ ഗര്‍ഭിണിയായ യുവതിയെയും മൂന്ന് മക്കളെയും രക്ഷപ്പെടുത്തി

March 10, 2014 , ഷാഹിദ് വൈപ്പി

mini vanഫ്ലോറിഡ: മൂന്ന് മക്കളുമായി കടലിലേക്ക് മിനിവാന്‍ ഓടിച്ചെത്തിയ ഗര്‍ഭിണിയായ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തുന്ന നാടകീയമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡേടോണാ ബീച്ചില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ലൈഫ് ഗാര്‍ഡുകളും കാഴ്ചക്കാരുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി കരുതുന്നതായി ഫ്ലോറിഡ പൊലീസ് പറഞ്ഞു.

3, 9, 10 വയസ്സുള്ള കുട്ടികളുമായാണ് യുവതി കടലിലേക്ക് മിനിവാന്‍ ഓടിച്ചു ചെന്നത്. തടയാന്‍ അവിടെയുള്ളവര്‍ ശ്രമിച്ചെങ്കിലും വാന്‍ നേരെ തിരമാലകളിലേക്ക് പോവുകയായിരുന്നു. മുങ്ങിത്താഴാന്‍ തുടങ്ങിയ വാനില്‍നിന്ന് സാഹസികമായാണ് കുട്ടികളെയും സ്ത്രീയെയും രക്ഷപ്പെടുത്തിയത്.

തിരമാലകളിലേക്ക് പോയിക്കൊണ്ടേയിരുന്ന വാന്‍ പതിയെ മുങ്ങിപ്പോവാന്‍ തുടങ്ങി. രക്ഷിക്കണേയെന്ന മുറവിളികളുമായി യുവതി ഇതിനിടെ ചാടിയിറങ്ങി. മക്കളെ ഓരോരുത്തരെയായി രക്ഷാ പ്രവര്‍ത്തകര്‍ വാനില്‍നിന്ന് ഇറക്കി. ഒരു കുട്ടി എന്നിട്ടും വാനില്‍ കുടുങ്ങി. ഏറെ നേരം പണിപ്പെട്ട് ഒരു ലൈഫ് ഗാര്‍ഡ് വാനിലേക്ക് കയറി കുട്ടിയെ രക്ഷിച്ചു. ഇയാള്‍ അപകടത്തില്‍ പെട്ടെങ്കിലും മറ്റ് രക്ഷാ പ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു.

കരോലിന സ്വദേശിയായ 31 കാരിയാണ് കുട്ടികളുമായി കടലിലേക്ക് വാനോടിച്ചു ചെന്നത്. പിശാച് ബാധിച്ചതായി പറഞ്ഞാണ് കുട്ടികളുമായി ഇവര്‍ വാനില്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് സഹോദരി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top