മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണ്‍സ്‌ കുമരകത്ത്‌ സമ്മേളിച്ചു

manar

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ വിശ്രമ ജീവിതത്തിനായി കേരളത്തില്‍ താമസിക്കുന്നവരുടേയും, അവധിക്കാലം ചെലവഴിക്കാന്‍ നാട്ടില്‍ വരുന്നവരുടേയും സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണ്‍സിന്റെ (MANAR) രണ്ടാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 18-ന്‌ കുമരകത്തുള്ള കോട്ടയം ക്ലബില്‍ വെച്ച്‌ നടത്തപ്പെട്ടു.

രാജന്‍ ഫിലിപ്പ്‌ കോട്ടയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷിക്കാഗോ സെന്റ്‌ മാര്‍ക്‌സ്‌ സി.എസ്‌.ഐ ഇടവക മുന്‍ വികാരി റവ. ഷാജി തോമസിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം (ജോര്‍ജ്‌കുട്ടി) സ്വാഗത പ്രസംഗം നടത്തി. തോമസ്‌ മാത്യു (തമ്പി) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ധനാഗമ മാര്‍ഗ്ഗങ്ങളെപ്പറ്റിയും വിശദീകരിച്ചു. തുടര്‍ന്ന്‌ നടന്ന പൊതു ചര്‍ച്ചയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുക്കുകയും സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കാന്‍ വേണ്ട ക്രിയാത്മക നിര്‍ദേശങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്‌തു. അടുത്ത വാര്‍ഷിക സമ്മേളനം 2015 ഫെബ്രുവരി 24-ന്‌ നടത്തപ്പെടുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ മാത്യു (തമ്പി) 847 390 8116)

Print Friendly, PDF & Email

Related News

Leave a Comment