ഇടുക്കി സീറ്റ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി; കോണ്‍‌ഗ്രസ്സ് – കേരളാ കോണ്‍ഗ്രസ്സ് തര്‍ക്കം മുറുകുന്നു

Chandyതിരുവനന്തപുരം: ഇടുക്കി സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇടുക്കി സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി കേരളകോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ലെന്നും വീണ്ടും തുടരുമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും മാണി പറഞ്ഞിരുന്നു.

കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ജെഡിക്കും ആര്‍എസ്പിക്കും സീറ്റ് നല്‍കുന്ന സാഹചര്യത്തില്‍ 9 എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന അവകാശവാദമാണ് മാണി ഗ്രൂപ്പ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കാനുണ്ടായ രാഷ്ട്രീയ സാഹചര്യവും കേരളാ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.
ഇരുവിഭാഗവും നിലപാടുകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment