യു.എ.ഇയില്‍ പകുതിയിലധികം പേരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകളാണെന്ന് പഠനം

smart phonesദുബായ്: യുഎഇയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ പകുതിയിലധികവും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍. ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ക‍ഴിഞ്ഞവര്‍ഷത്തെ കണക്കിലാണ് ഈ വിവരമുള്ളത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ 51 ശതമാനം സ്മാര്‍ട്ട് ഫോണുകളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണ് സ്മാര്‍ട്ട് ഫോണുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

ഐഫോണ്‍ 5 ആണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍- മൂന്ന് ശതമാനം പേര്‍. 2.6 ശതമാനം പേര്‍ ഉപയോഗിക്കുന്ന സാംസങ് എസ് 3 യാണ് രണ്ടാം സ്ഥാനത്ത്. ഐഫോണ്‍ 4 എസ് (2.3 ശതമാനം), ഐഫോണ്‍ 4 (1.8 ശതമാനം), ബ്ളാക്ക്ബെറി ബോള്‍ഡ് 9900, ഗാലക്സി എസ് ഡുവോസ് (1.7 ശതമാനം), സാംസങ് എസ് 4 എല്‍.ടി.ഇ (1.5 ശതമാനം), ഐഫോണ്‍ 4 എസ് (1.2 ശതമാനം), സാംസങ് എസ് 4 (0.9 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ഫോണുകളുടെ ഉപയോഗം.

മൊബൈല്‍ ഉപഭോക്താക്കളില്‍ 51.5 ശതമാനവും ഉപയോഗിക്കുന്നത് നോക്കിയയുടെ ഹാന്‍ഡ്സെറ്റുകളാണ്. സാംസങ് (17.9 ശതമാനം), ബ്ലാക്ക്ബെറി (9.0 ശതമാനം), ആപ്പിള്‍ (8.4 ശതമാനം), എല്‍.ജി (0.9 ശതമാനം), എച്ച്.ടി.സി (0.7 ശതമാനം), ഹ്വാവേ (0.5 ശതമാനം), സോണി (0.3 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. നോക്കിയയും ബ്ളാക്ക്ബെറിയും ഒഴികെ മറ്റു കമ്പനികളുടെ ഫോണ്‍ വില്‍പനയില്‍ വര്‍ധനയുണ്ട്.

സ്മാര്‍ട്ട് ഫോണുകളിലൂടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആപ്പിള്‍ ഐട്യൂണ്‍സാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച ആപ്ലിക്കേഷന്‍ വെബ്സൈറ്റ്. 84 ശതമാനം പേര്‍ ഐട്യൂണ്‍സ് സന്ദര്‍ശിച്ചു. സാംസങ് ആപ്പ്സ്, ബ്ലാക്ക്ബെറി ആപ്പ് വേള്‍ഡ്, നോക്കിയ ഒ.വി.ഐ എന്നിവയാണ് പുറകില്‍. 84 ശതമാനം പേര്‍ സ്മാര്‍ട്ട് ഫോണിലൂടെ ഫേസ്ബുക് സന്ദര്‍ശിച്ചു. ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, മക്തൂബ്, മൈസ്പേസ് എന്നിവയാണ് മറ്റു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment