Flash News

ഭക്ഷ്യ വിഷബാധ: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കുട്ടികള്‍ തലകറങ്ങി വീണു

March 12, 2014 , സ്വന്തം ലേഖകന്‍

677012-Foodpoisoning-1393538320-860-640x480കണ്ണൂര്‍: ബേക്കറിയില്‍ നിന്ന് വാങ്ങിയ ബര്‍ഗര്‍ കഴിച്ച് വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വളപട്ടണം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിടെ വീണ്ടും തലകറങ്ങി വീണു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ പരീക്ഷ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള  അധികൃതരുടെ സാന്നിധ്യമുണ്ടായിരിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. പരീക്ഷ എഴുതിയ മൂന്ന് കുട്ടികളെ പിന്നീട് അവശ നിലയില്‍ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിക്ക് പരീക്ഷക്ക് എത്താനായില്ല.

പരീക്ഷയെഴുതാനത്തെിയ മിസ്റീന, ഹിബാസറിന്‍ എന്നീ പെണ്‍കുട്ടികളാണ് പരീക്ഷ എഴുതും മുമ്പ് കുഴഞ്ഞുവീണത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്ത് വിദഗ്ധ ചികിത്സയിലുള്ള  ഷര്‍ഫാസിനാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഇന്നലെ പരീക്ഷയെഴുതിയ മൂന്ന് ആണ്‍കുട്ടികള്‍ പിന്നീട് ക്ഷീണം പ്രകടിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ തലകറങ്ങി വീണു. മുതഫിര്‍, മന്‍സൂര്‍, റഊഫ് എന്നിവരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, പരീക്ഷ എഴുതാനാവാത്ത കുട്ടികള്‍ക്ക് ഇനി അവസരം ലഭിക്കുമോയെന്ന് ചോദിച്ച്  രക്ഷിതാക്കളും നാട്ടുകാരും അധികൃതരുമായി വാക്കേറ്റമുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തത്തെിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

116 കുട്ടികളാണ് വളപട്ടണം സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതില്‍ 113 പേരാണ് ഇന്നലെ പരീക്ഷ എഴുതിയത്. ഇന്ന് എത്ര പേര്‍ പരീക്ഷ എഴുതാനത്തെുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ അധികൃതര്‍ സ്കൂളില്‍ ഒരുക്കിയിരുന്നെങ്കിലും കുഴഞ്ഞുവീണ വിദ്യാര്‍ഥികളെ ആശുപത്രിയിലത്തെിക്കാന്‍ ആംബുലന്‍സ് ഇല്ലാത്തതിനെ ചൊല്ലി നാട്ടുകാരും അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. അവശരായ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.

വിഷബാധക്ക് ഇടയായ ഉല്‍പന്നങ്ങള്‍ വിറ്റ ഷീന്‍ ബേക്കറി അധികൃതര്‍ പൂട്ടിച്ചിരുന്നു. ഇത് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതില്‍  നാട്ടുകാര്‍ ക്ഷുഭിതരാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top