കോട്ടയത്തിനായി പി.സി തോമസ് ജനതാദളിലേക്ക്

00202_564977കോട്ടയം: ജനതാദളിനു കോട്ടയം സീറ്റ് ലഭിച്ചതിനെതുടര്‍ന്ന് കോട്ടയത്ത് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ജനതാദളില്‍ ചേരനൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച എറണാകുളത്ത് ചേരുന്ന ജനതാദള്‍ സംസ്ഥാനകമ്മറ്റി യോഗം പി.സി. തോമസിന്റെ ജനതാദള്‍ പ്രവേശനം ചര്‍ച്ച ചെയ്യും. എന്നാല്‍ മത്സരിക്കണമെന്ന ആവശ്യവുമായി ജനതാദള്‍ നേതൃത്വം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ജനതാദളില്‍ ലയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നെും കേരള കോണ്‍ഗ്രസ് അറിയിച്ചു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍്റ് മാത്യു ടി. തോമസ് മുതലുള്ളവരുടെ പേരുകളാണ് കോട്ടയത്ത് ഇപ്പോള്‍ സജീവമായി പറഞ്ഞുകേള്‍ക്കുന്നത്. പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, മുന്‍ മന്ത്രി പ്രഫ.എന്‍. എം. ജോസഫ്, മുന്‍ ജില്ലാ പ്രസിഡന്റ് എം.പി. കുര്യന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം ബെന്നി കുര്യന്‍, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അരുണ്‍ ചാണ്ടി, മുതിര്‍ന്ന നേതാവും നേരത്തെ രമേശ് ചെന്നിത്തലയ്ക്കെതിരേ കോട്ടയത്തു മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത പ്രഫ. ജയലക്ഷ്മി, മറ്റൊരു മുതിര്‍ന്ന നേതാവായ മാത്യൂ ജോണ്‍ എന്നിവരും രംഗത്തുണ്ട്.

പി.സി. തോമസിന്റെ കേരളാ കോണ്‍ഗ്രസ് വിഭാഗത്തെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി അദ്ദഹേത്തെ മത്സരിപ്പിക്കാനുള്ള നീക്കം ജനതാദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment