തെരഞ്ഞെടുപ്പില്‍ പണം എത്തുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന

rupee-closes-at-61-21-against-dollarകൊച്ചി: തെരഞ്ഞെടുപ്പിലേക്ക് അനധികൃതമായി പണമത്തെുന്നത് തടയാന്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം. റവന്യൂ ഇന്‍റലിജന്‍സാണ് വിമാനത്താവളങ്ങള്‍ വഴി പണമത്തെുന്നത് തടയാന്‍ കര്‍ശനമായി നിരീക്ഷിക്കുന്നത്. വന്‍കിട വ്യവസായികളും മറ്റും സ്പെഷല്‍ വിമാനങ്ങളിലത്തെുമ്പോള്‍ ഇവരുടെ ലഗേജുകള്‍ വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ അഭ്യന്തര വിമാനങ്ങളിലത്തെുന്നവരുടെ ബാഗേജുകളും ഇടക്കിടെ സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങള്‍ വഴിയും നികുതി വെട്ടിച്ച് സ്വര്‍ണം സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നുണ്ട്. തൃശൂരിലെ ഒരു ആഭരണ നിര്‍മാണ യൂനിറ്റിലേക്കാണ് വ്യാപകമായി ഇത്തരത്തില്‍ ഡല്‍ഹിയില്‍നിന്ന് മറ്റും സ്വര്‍ണമത്തെുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇതും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Print Friendly, PDF & Email

Related News

Leave a Comment