Flash News

റവ. ഡോ. ജോസഫ്‌ പാംബ്ലാനി നയിക്കുന്ന നോമ്പുകാല ധ്യാനം ഹ്യൂസ്റ്റണില്‍

March 15, 2014 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Fr Zacharias Thottuvelil

ഫാ. സഖറിയാസ് തോട്ടുവേലില്‍

ഹ്യൂസ്റ്റണ്‍ : കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ(സി.ബി.സി.ഐ.)യുടെ തിയോളജിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസഫ് പാംബ്ലാനി നയിക്കുന്ന നോമ്പുകാല ധ്യാനം ഹ്യൂസ്റ്റ ണ്‍ സെന്‍റ്. ജോസഫ്‌ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച്‌ 28, 29, 30 തീയതികളില്‍ നടക്കും.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് റവ. ഡോ. ജോസഫ്‌ പാംപ്ലാനി അമേരിക്കയിലെത്തി വിവിധയിടങ്ങളില്‍ ധ്യാനം നയിക്കുന്നത്. പ്രശസ്‌ത ബൈബിള്‍ പ്രഭാഷകനും ദൈവശാസ്‌ത്ര പണ്ഡിതനും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് റവ. ഡോ. ജോസഫ്‌ പാംപ്ലാനി.

വിശ്വാസികളേവരെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ അറിയിച്ചു.

സമയം:
മാര്‍ച്ച്‌ 28 വെള്ളി – രാവിലെ 9 മുതല്‍
മാര്‍ച്ച്‌ 29 ശനി -രാവിലെ 9 മുതല്‍
മാര്‍ച്ച്‌ 30 ഞായര്‍ രാവിലെ 8 മുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സഖറിയാസ് തോട്ടുവേലില്‍ 832 609 0813, ജോയ് ചെഞ്ചേരില്‍ 832 577 6375, അഗസ്റ്റിന്‍ ജോസഫ്‌ 832 692 3456, ജോണ്‍ ബാബു 832 520 9500, ജോസ് ഉതിരക്കുളം 832 233 1480

Rev Dr Joseph_Pamplani

റവ. ഡോ. ജോസഫ് പാംബ്ലാനി

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top