Flash News

മലേഷ്യന്‍ വിമാനം റാഞ്ചിയത് തന്നെയെന്ന് അന്വേഷണ സംഘം

March 16, 2014 , ഷാഹിദ് വൈപ്പി

img1140315014_1_1കോലാലം‌പൂര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം എവിടെയാണ് മറഞ്ഞത് എന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നില്ല. വിമാനം റാഞ്ചിയത് തന്നെയെന്നാണ് അന്വേഷണം സംഘത്തിന്റെ നിരീക്ഷണം. ബെയ്ജിംഗിലേക്ക് പോകവെ കാണാതായ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം പറഞ്ഞതായി എപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒന്നുകില്‍ വിമാനത്തിന്റെ പൈലറ്റുമാര്‍, അല്ലെങ്കില്‍ യാത്രക്കാരില്‍ ആരെങ്കിലും- ഇവര്‍ ആയിരിക്കാം വിമാനം റാഞ്ചിയത് എന്നാണ് നിഗമനം. എന്നാല്‍ വിമാനം എങ്ങോട്ടാണ് കൊണ്ടുപോയത് എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ല.

വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുകൂടി വ്യാപിപ്പിച്ചിരുന്നു. കാണാതായശേഷം അഞ്ച് മണിക്കൂറോളം വിമാനം സഞ്ചരിച്ചെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിച്ചത്.

ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കുകയായിരുന്നെന്നും റഡാറില്‍ ദൃശ്യമാകുന്നത് ഒഴിവാക്കാന്‍ വേണ്ടി വഴിതിരിച്ചുവിടുകയായിരുന്നു എന്നുമുള്ള തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

മലാക്ക കടലിടുക്കിന് സമീപം ദൗത്യത്തില്‍ പങ്കടുത്ത അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍ യു.എസ്.എസ്. കിഡ്ഡും പി3സി ഓറിയോണ്‍ വിമാനങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തി. മലേഷ്യയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നിവയും യു.എസ് സംഘത്തെ സഹായിച്ചു.

മലേഷ്യയില്‍ നിന്ന് ബീജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനം മാര്‍ച്ച് എട്ടിനാണ് അപ്രത്യക്ഷമായത്. പുലര്‍ച്ചെ 12.41ന് യാത്ര പുറപ്പെട്ട വിമാനം 2.40ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു.  അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തെക്കന്‍ ചൈനാക്കടലിന് മുകളില്‍വെച്ചാണ് അവസാന സന്ദേശം ലഭിച്ചത്. മിനിട്ടുകള്‍ക്കകം വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം 227 യാത്രികരും 12 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രികരില്‍ ഭൂരിഭാഗം ചൈനക്കാരായിരുന്നു.

malaysia

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top