Flash News

സഭ നിലപാട് മാറ്റില്ലെന്ന് ഇടുക്കി രൂപത

March 17, 2014 , സ്വന്തം ലേഖകന്‍

bishop-mar-mathew-anikkuzhi (1)

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ നടത്തുന്ന സംസ്കാരശൂന്യമായ ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്ന് ഇടുക്കി രൂപത. ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ മാധ്യമപ്പടയുമായി വന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയോട് തന്‍റേതായ അഭിപ്രായം പറയാന്‍ പാടില്ലെന്ന് ശഠിക്കുന്നത് തെറ്റാണ്. മാന്യമായ രീതിയിലാണ് സ്ഥാനാര്‍ഥിയെ ബിഷപ് സ്വീകരിച്ചത്.

ഇതുവരെയുള്ള നിലപാടുകള്‍ തള്ളിപ്പറഞ്ഞ് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുമെന്ന് പറയുന്നതുപോലെ സഭ നിലപാട് മാറ്റാറില്ല. ബല്‍റാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കാണിക്കുന്ന വിധേയത്വം രാഷ്ട്രീയ പാപ്പരത്തമാണ്. രക്ഷകനെയും ശിക്ഷകനെയും തിരിച്ചറിയാന്‍ ആത്മാഭിമാനമുള്ള മലയോര ജനത വളര്‍ന്നിട്ടുണ്ടെന്ന് അവര്‍ തെളിയിക്കുമെന്നും ഇടുക്കി രൂപത ഓഫിസ് അറിയിച്ചു. ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങളില്‍ ജനപക്ഷത്തുനിന്ന് നേതൃത്വം നല്‍കുന്ന ബിഷപ്പിന്‍െറ നിലപാടുകള്‍ എല്ലാവരും അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്. ജനപ്രതിനിധികള്‍ രാഷ്ട്രീയ ലാഭം മാത്രം കണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ അവകാശമില്ളെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്നും ഇടുക്കി രൂപത പി.ആര്‍.ഒ ഫാ. ജോസ് കരിവേലിക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top