Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

March 17, 2014 , സ്വന്തം ലേഖകന്‍

Ramadan Umrah Banner

മലപ്പുറം: 2014ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 22 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് തീയതികളില്‍ മാറ്റമുണ്ടാകില്ല. വടക്ക്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായിട്ടുണ്ട്. ബംഗാളിലും ബിഹാറിലും അനുവദിച്ച ക്വോട്ടയുടെ മൂന്നിലൊന്ന് അപേക്ഷകരേ ഉള്ളൂ.

യു.പിയിലും വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതിയിലാണ് അപേക്ഷാ തീയതി നീട്ടാന്‍ മീരുമാനമുണ്ടായത്. സംസ്ഥാനത്തുനിന്ന് വെള്ളിയാഴ്ച വരെ 48,300 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷാ തീയതി നീട്ടിയ സാഹചര്യത്തില്‍ അപേക്ഷകള്‍ അരലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. 2013ല്‍ 43916 അപേക്ഷകളാണ് ലഭിച്ചത്. 2012ല്‍ 49424 അപേക്ഷകര്‍ ഉണ്ടായിരുന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ 12ാം തീയതിവരെ ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി. അവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും വെബ്സൈറ്റില്‍നിന്ന് വിശദ വിവരങ്ങള്‍ ലഭിക്കും.

സംസ്ഥാനത്ത് ഇത്തവണ ജനറല്‍ വിഭാഗത്തില്‍ തീര്‍ഥാടകരെ കണ്ടെത്താന്‍ നറുക്കെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പായി. അനുവദിക്കപ്പെടാവുന്ന ക്വോട്ടയെക്കാളും അപേക്ഷകള്‍ സംവരണ വിഭാഗത്തില്‍ ലഭിച്ചതോടെയാണ് ഇത്. 94000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുക. മുസ്ലിം ജനസംഖ്യാനുപാതികമായി 5.69 ശതമാനം സീറ്റാണ് കേരളത്തിന് ലഭിക്കുക. എന്നാല്‍, 70 വയസ്സുകഴിഞ്ഞ സംവരണ ‘എ’ വിഭാഗത്തിലെ 1800 അപേക്ഷകര്‍ ഉള്‍പ്പെടെ 9160 പേര്‍ ഇതിനകം സംവരണ വിഭാഗത്തില്‍ സംസ്ഥാനത്തുനിന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരില്‍ 3000ത്തിലേറെ പേര്‍ക്ക് ഇത്തവണ അവസരം ലഭിക്കില്ല. അടുത്തവര്‍ഷം ഇവര്‍ക്ക് സംവരണ വിഭാഗക്കാരെക്കാളും മുന്തിയ പരിഗണന ലഭിക്കുമെന്നതിനാല്‍ 2015ലും സംസ്ഥാനത്തുനിന്ന് ജനറല്‍ വിഭാഗത്തിലെ ആര്‍ക്കും അവസരം ലഭിക്കാന്‍ സാധ്യതയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top