അച്ചപ്പത്തിന്റെ അനേകം ദ്വാരങ്ങളിലൂടെ
അവന് ലോകത്തെ നോക്കി
ഒന്നൊന്നായി പൊട്ടിച്ചെടുത്ത് ചവച്ചരച്ചു
പാതയിലെ പെണ്‍കുട്ടിയെ
ആകാശത്തെ ചുവന്ന സൂര്യനെ
അയല്‍വക്കത്തെ വായാടിത്തത്തയെ
രണ്ടല്ലികള് മാത്രമായപ്പോള്‍
അതൊരു കണ്ണട.
ഒന്നിലൂടെ എന്നെ
നോക്കിക്കൊണ്ട് പറഞ്ഞു
“അച്ചന്റെ താടി നരച്ചുപോയി”
പിന്നെ
അവന്റെ ആമാശയത്തില്‍
ഞാന്‍
അവളെ കാത്തിരിപ്പായി.