Flash News

ഇടഞ്ഞ ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങി

March 17, 2014 , സ്വന്തം ലേഖകന്‍

20-pinarayiതിരുവനന്തപുരം: ആര്‍.എസ്.പി മുന്നണി വിട്ടതിന്റെ പഴികേള്‍ക്കേണ്ടിവന്ന സി.പി.എം, ഇടഞ്ഞുനില്‍ക്കുന്ന  ബാക്കി ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടാണ് പിണക്കം മാറ്റല്‍ യഞ്ജത്തിനിറങ്ങിയിരിക്കുന്നത്.

ഐ.എന്‍.എല്‍, ഫോര്‍വേഡ് ബ്ലോക്, ജെ.എസ്.എസ് എന്നിവയുടെ നേതാക്കളുമായി പിണറായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഫലമായി ഐ.എന്‍.എല്ലും ഫോര്‍വേര്‍ഡ് ബ്ലോക്കും സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലന്ന് തീരുമാനിച്ചു. ഈ രണ്ടുപാര്‍ട്ടികളെയും തെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിയില്‍ എടുക്കാമെന്ന ഉറപ്പിലാണ് മല്‍സരിക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞത്.

എല്‍.ഡി.എഫുമായി ദീര്‍ഘകാലമായി സഹകരിക്കുന്ന  ഐ.എന്‍.എല്‍ മുന്നണി ഘടകകക്ഷിയാക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിക്കുന്നതാണ്. ദേശീയതലത്തില്‍ ഇടതുപക്ഷത്തിനൊപ്പമുള്ള ഫോര്‍വേഡ് ബ്ലോക് എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തുകയും ചില ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരും.

ജെ.എസ്.എസ് നിലപാട് സംസ്ഥാനത്തെ രാഷ്ട്രീയ ധ്രുവീകരണത്തെ ഗുണകരമായി ബലപ്പെടുത്തുമെന്ന് പിണറായി പറഞ്ഞു. സാമ്പത്തികനയം, അഴിമതി തുടങ്ങിയവയില്‍  ബി.ജെ.പിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കോണ്‍ഗ്രസ്, ബി.ജെ.പി ഇതര ബദലിനുള്ള സാധ്യത രാജ്യത്ത് വര്‍ധിച്ചിരിക്കയാണെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top