Flash News

ആഗോള സ്വകാര്യ ജെറ്റ് വിപണി നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വ്യവസായികള്‍

March 17, 2014 , ഷാഹിദ് വൈപ്പി

Private-Jetന്യൂഡല്‍ഹി: ആഗോള സ്വകാര്യ ജെറ്റ് വിപണിയുടെ 12 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വ്യവസായികള്‍. അടുത്ത 20 വര്‍ഷത്തിനകം രാജ്യത്തെ സ്വകാര്യ വിമാനങ്ങളുടെ എണ്ണം 1,340-ല്‍ അധികമാകുമെന്നാണ് കനേഡിയന്‍ വിമാനനിര്‍മാണക്കമ്പനിയായ ബൊംബാര്‍ഡിയയുടെ കണക്കുകൂട്ടല്‍.

സാമ്പത്തിക വളര്‍ച്ചയും ആഗോളവല്‍ക്കരണവും മാത്രമല്ല രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണവും ഇതിന് കാരണമാകുന്നു. 130-ല്‍ അധികം സ്വകാര്യ വിമാനങ്ങളാണ് ഇന്ന് ഇന്ത്യന്‍ വ്യവസായികൾക്കുള്ളത്. മുകേഷ് അംബാനി, രത്തന്‍ ടാറ്റ, അനില്‍ അംബാനി, ഗൗതം സിംഘാനിയ തുടങ്ങി ടാറ്റാ സ്റ്റീലിലെയും ജിന്‍ഡാല്‍ സ്റ്റീലിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ സ്വകാര്യ വിമാനത്തിലാണ് യാത്ര. ഒരു ദിവസം മൂന്ന് രാജ്യങ്ങള്‍ വരെ സന്ദര്‍ശിക്കുന്ന ലക്ഷ്മി മിത്തലിന് ഒന്നിലധികം പ്രീമിയം എക്‌സിക്യൂട്ടീവ് വിമാനങ്ങളുണ്ട്.

റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് മേധാവിയായ മുകേഷ് അംബാനിക്ക് അത്യാഡംബര വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങളുണ്ട്. അനില്‍ അംബാനിക്ക് രണ്ടു വിമാനങ്ങളും. സ്വന്തം കമ്പനികള്‍ നഷ്ടത്തിലാണെങ്കിലും കിങ് ഫിഷര്‍ ഉടമ വിജയ് മല്യയ്ക്ക് ഇപ്പോഴും നാല് വിമാനങ്ങളുണ്ട്. വ്യവസായ ലോകത്തിലെ ഏറ്റവും ആഡംബരവിമാനമായ ഗള്‍ഫ് സ്ട്രീം ജി550 ലാണ് ലക്ഷ്മി മിത്തലിന്റെ യാത്രകള്‍. ജിന്‍ഡാല്‍ സ്റ്റീല്‍ ഉടമ നവീന്‍ ജിന്‍ഡാലിന് സ്വന്തമായുള്ളത് ഒന്‍പത് വിമാനങ്ങളാണ്.

സമയക്കുറവ് മൂലം കൂടുതല്‍ കൂടുതല്‍ വ്യവസായികള്‍ സ്വകാര്യ വിമാനത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എക്‌സിക്യൂട്ടീവ് വിമാനങ്ങളുടെ എണ്ണവും കൂടി. സ്വകാര്യ വിമാനങ്ങളുടെ എണ്ണത്തില്‍ ജപ്പാനെയും ചൈനയെയും പിന്തള്ളിയാണ് ഇന്ത്യയുടെ കുതിപ്പ്. ജപ്പാനില്‍ 76-ഉം ചൈനയില്‍ 93-ഉം സ്വകാര്യവിമാനങ്ങളാണുള്ളത്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 20 വിമാനങ്ങളാണ് ബ്രസീലിയന്‍ വിമാനനിര്‍മ്മാതാക്കളായ എംബ്രയര്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. ഇടവേളകളില്ലാത്ത ബിസിനസ് തിരക്കുകള്‍ക്കിടയില്‍ സമയം ലാഭിക്കാമെന്ന് മാത്രമല്ല, ഉപഭോക്താവിന്റെ അഭിരുചിക്കനുസൃതമായി പുതിയ പുതിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും എന്നതും സ്വകാര്യ വിമാനങ്ങളെ വ്യവസായികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top