Flash News

ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍: കണ്ണൂര്‍ ജില്ലയില്‍ ഉജ്വല വരവേല്‍പ്‌

March 19, 2014 , ജോയിച്ചന്‍ പുതുക്കുളം

boby

കണ്ണൂര്‍: `രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ..’ എന്ന സന്ദേശവുമായി ജനങ്ങള്‍ക്കുവേണ്ടി ലോകത്തിലെ ഏറ്റവും വലിയ ബോബി ഫ്രന്റ്‌സ്‌ ബ്ലഡ്‌ ബാങ്ക്‌ രൂപീകരിക്കാന്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ ഓടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ ബോബി ചെമ്മണ്ണൂര്‍ നയിക്കുന്ന മാരത്തണ്‍ അനേകം കിലോമീറ്ററുകള്‍ താണ്ടി വിജയകരമായി ഏഴുദിവസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തിച്ചേര്‍ന്ന മാരത്തണ്‌ അതിഗംഭീരമായ വരവേല്‍പാണ്‌ ജനങ്ങളില്‍ നിന്ന്‌ ലഭിക്കുന്നത്‌. കണ്ണൂരില്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌ മാരത്തണ്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ സംസാരിക്കുകയുണ്ടായി. ഇതോടൊപ്പം സമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ 25,000 രൂപ വീതം ബോബി ചെമ്മണ്ണൂര്‍ നല്‍കുകയുണ്ടായി.

കണ്ണൂരില്‍ നിന്ന്‌ മാരത്തണ്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌ കെ. സുധാകരന്‍ എം.പിയായിരുന്നു. താഴെ ചൊവ്വയില്‍ വെച്ച്‌ ബെസ്റ്റ്‌ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാരത്തണിനൊപ്പം ചേര്‍ന്നു. തോട്ടട വരെ എസ്‌.എന്‍. കോളജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാരത്തണില്‍ പങ്കെടുത്തു. എസ്‌.എന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്‌ നല്‍കുമെന്നും ചടങ്ങില്‍ ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top