ശിവമണി, രമേഷ് നാരായണന്‍, റോണു മജുംദാര്‍ സിംഫണി

ഗുരുവായൂര്‍: സംഗീതപ്രേമികളുടെ ഹരമായ ശിവമണിയും രമേഷ് നാരായണനും റോണു മജുംദാറും ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതവും പുല്ലാങ്കുഴല്‍ നാദവും ഇഴചേര്‍ത്ത് ചേര്‍ത്തൊരുക്കിയ സിംഫണി ഗുരുവായൂര്‍ ഉത്സവത്തെ സംഗീതസാന്ദ്രമാക്കി. യു.രാജേഷ് (മാന്‍ഡലിന്‍), ഉള്ളേരി പ്രകാശ് (കീബോര്‍ഡ്) എന്നിവര്‍ക്കൊപ്പമായിരുന്നു ശിവമണിയുടെ പ്രകടനം. അശ്വിന്‍ വാലവാള്‍ക്കര്‍ (ഹാര്‍മോണിയം), ആദിത്യ നാരായണ്‍ ബാനര്‍ജി (തബല) എന്നിവര്‍ രമേഷ് നാരായണനും റോണു മജുംദാര്‍ക്കും പക്കമേളമൊരുക്കി.

Print Friendly, PDF & Email

Related News

Leave a Comment