മലയാളി നഴ്സിന്റെ മരണം പ്രത്യേക സമിതി അന്വേഷിക്കും

molyന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം പ്രത്യേകസമിതി അന്വേഷിക്കും. തൊടുപുഴ സ്വദേശിനി മോളി സിബിച്ചന്‍ ജോലി സ്ഥലത്തെ സമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

ഞായറാഴ്ച മോളിയെ ഡല്‍ഹിയിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ ചൊവ്വാഴ്ച സമരം നടത്തി. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉപരോധിച്ച സമരക്കാര്‍ ചീഫ് നഴ്സിങ് ഓഫിസര്‍ ചാന്ദ്, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് കൃഷ്ണ ഭക്ഷി എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്‍െറ ഉറപ്പിനെ തുടര്‍ന്നാണു സമരക്കാര്‍ സമരം അവസാനിപ്പിച്ചത്.

ആശുപത്രിയിലെ തൊഴില്‍ പീഡനമാണ് മോളിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭര്‍ത്താവ് സിബിച്ചന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment