അദ്വാനിയും മെരുങ്ങി, ഗാന്ധിനഗറില്‍ തന്നെ

LK-Advaniന്യൂദല്‍ഹി: പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി എല്‍.കെ അദ്വാനി ഭോപാല്‍ സീറ്റ് ഉപേക്ഷിച്ച് ഗാന്ധിനഗറില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.

‘1991 മുതല്‍ ഗാന്ധിനഗറിനെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്നത് താനാണ്. ഈ തെരഞ്ഞെടുപ്പിലും അവിടെ നിന്നുതന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പാര്‍ട്ടി പ്രസിഡന്‍റ് രാജ്നാഥ്സിങ്ങിനെ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എന്നെ വല്ലാതെ സ്വാധീനിച്ചു’-പ്രസ്താവനയില്‍ അദ്വാനി പറഞ്ഞു. മോദി പാരവെച്ച് തോല്‍പിച്ചേക്കുമെന്ന ഭയത്തിലാണ് ഭോപാല്‍ സീറ്റിലേക്ക് മാറാന്‍ അദ്വാനി ഒരുങ്ങിയത്. മോദി വിരുദ്ധനായ അദ്വാനിക്ക് സീറ്റ് കൊടുക്കേണ്ടെന്നായിരുന്നു മോദിയുടെ തീരുമാനം. ഇതേതുടര്‍ന്നാണ് അദ്ദേഹം ഭോപാല്‍ തെരഞ്ഞെടുത്തത്.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പുകമ്മിറ്റി യോഗത്തില്‍നിന്ന് അദ്വാനി മാറിനിന്നു. ആര്‍.എസ്.എസിന്‍െറയും മോദിയുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി ഗാന്ധിനഗര്‍ സീറ്റ് അദ്വാനിക്ക് നല്‍കി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുകയും ചെയ്തു.

ഗാന്ധിനഗറല്ല, ഭോപാല്‍ തന്നെയാണ് കിട്ടണമെന്നായി അദ്വാനി. ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ആര്‍.എസ്.എസ് ഇടപെട്ടു. മോദിയും അദ്വാനിയുമായി ചര്‍ച്ച നടത്തി. അദ്വാനി വഴങ്ങാതായപ്പോള്‍ ആര്‍.എസ്.എസ് നീക്കം ശക്തമാക്കി. ഭോപാല്‍, ഗാന്ധിനഗര്‍ എന്നിവയില്‍ ഇഷ്ടമുള്ള സീറ്റ് അദ്വാനിക്ക് സ്വീകരിക്കാമെന്ന പരസ്യ പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ്സിങ് രംഗത്ത് വരികയും ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment