Flash News

ആക്രമണത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

March 21, 2014 , സ്വന്തം ലേഖകന്‍

vadanappalli attackവാടാനപ്പള്ളി: ചിലങ്ക ബീച്ചില്‍ കോണ്‍ഗ്രസ് -ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുക്കന്‍പര്യ ചന്ദ്രാംഗദന്‍െറ മകന്‍ രജിത്തിനെ (30) തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ കുന്നത്ത് ബാബുവിനാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെ എ.എം.യു.പി സ്കൂളിന് സമീപമായിരുന്നു ആദ്യ ആക്രമണം. രജിത്തും സുഹൃത്ത് മണികണ്ഠനും ഓട്ടോയില്‍ പോകുമ്പോള്‍ കുന്നത്ത് ബാബുവിന്‍െറ നേതൃത്വത്തില്‍ അഞ്ചോളം ബി.ജെ.പി പ്രവര്‍ത്തകര്‍ മാരാകായുധങ്ങളുമായി ഓട്ടോ തടഞ്ഞ് രജിത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തി വടിവാളുകൊണ്ട് തലക്കും കാലിലും വെട്ടി. ആളുകള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. രജിത്തിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചു.

15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വിക്ടറി ക്ളബിന് സമീപം ബാബുവിനെ രജിത്തിന്‍െറ സഹോദരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രതീബിന്‍െറ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. അടിയേറ്റ ബാബു ഓടിരക്ഷപ്പെട്ടു. വാടാനപ്പള്ളി പൊലീസ് എത്തിയതോടെ അക്രമികള്‍ സ്ഥലംവിട്ടു.

രണ്ടുവര്‍ഷംമുമ്പ് രജിത്തിന്‍െറ വീടിനുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനായ ആലുങ്ങല്‍ രാജുവിനെ രജിത്തിന്‍െറ നേതൃത്വത്തില്‍ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു.

രജിത്തും പിതാവ് ചന്ദ്രാംഗദനും ബി.ജെ.പി യിലായിരുന്നു. ഇവര്‍ പിന്നീട് വിമത സി.പി.എമ്മിലായി. ഇതിനിടെ, രജിത്തിന്‍െറ കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സമാധാനം നിലനിര്‍ത്തുമെന്ന് നേതാക്കള്‍ ഉറപ്പും നല്‍കി. ഇതിനിടയിലാണ് ആക്രമണം. വലപ്പാട് സി.ഐ ആര്‍.രതീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹം വാടാനപ്പള്ളിയില്‍ തമ്പടിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു.

vadanappalli attack2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top