Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ട്വിറ്ററിന് തുര്‍ക്കി വിലക്ക് ഏര്‍പ്പെടുത്തി

March 21, 2014 , ഷാഹിദ് വൈപ്പി

twitter-banഅങ്കാറ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന് തുര്‍ക്കി വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാരിനെതിരായ അഴിമതി വിവരങ്ങള്‍ പുറത്തുവിടുന്നതിനെ തുടര്‍ന്ന് രാജ്യത്തെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി റെസീപ് ടയിപ് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്ത് ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന തുര്‍ക്കി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ സന്ദേശമാണ് ട്വിറ്ററില്‍ കയറാന്‍ ശ്രമിച്ചവര്‍ക്ക് വെള്ളിയാഴ്ച്ച ലഭിച്ചത്.

ഇതേസമയം വിഷയം പഠിച്ചുവരുകയാണെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു. ഇതിനിടെ ട്വിറ്റര്‍ നിരോധിച്ചതിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡണ്ട് നീലി ക്രോസ് രംഗത്തെത്തി. പ്രാദേശിക തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top