മലയാളി വൈദികന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് വൈദികര്‍ ഉള്‍പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

father-kj-thomas-284x192ബംഗളൂരൂ: ബംഗളൂരുവില്‍ കോട്ടയം സ്വദേശിയായ മലയാളി വൈദികന്‍ വൈദികന്‍ ഫാ. തോമസ് (65) കൊല്ലപ്പെട്ട കേസില്‍ വൈദികനുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ഫാ. ഇല്യാസ്, ഫാ. വില്യം പാട്രിക്, വൈദിക വിദ്യാര്‍ത്ഥിയായ പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവം നടന്ന് ഒരു കൊല്ലമാവുമ്പോഴാണ് കേസില്‍ അറസ്റ്റുണ്ടാവുന്നത്. 2013 മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തലക്കടിയേറ്റ നിലയില്‍ വൈദികന്റെ മൃതദേഹം ഊട്ടുപുരയില്‍ കാണപ്പെടുകയായിരുന്നു. സെമിനാരിയില്‍നിന്ന് രേഖകള്‍ മോഷ്ടിക്കുന്നതിനിടെ ഇവരെ ഫാ. തോമസ് പിടികൂടിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

പ്രധാനമായും സെമിനാരിയിലെ വൈദികരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. നിരവധി പേരെ പോലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാട്രിക്കിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്.

ബംഗളൂരു യശ്വന്ത്പുരി സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ റെക്ടറായിരുന്ന ഫാ. കെ ജെ തോമസ് 20 വര്‍ഷമായി ഊട്ടി രൂപതയുടെ കീഴില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment