തിരുവനന്തപുരം: ടി പി വിഷയത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ടിപിയെ ഇറച്ചി വിലയ്ക്ക് വിറ്റത് തിരുവഞ്ചൂരാണെന്ന് വിഎസ് പറഞ്ഞു. ചന്ദ്രശേഖരന് വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് കാശുണ്ടാക്കിയത് തിരുവഞ്ചൂര്‍ ആണെന്നും വിഎസ് ആരോപിച്ചു. ടിപിയെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയ്ക്കായിരുന്നു വിഎസിന്റെ മറുപടി. ടിപി കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ വ്യക്തി വിഎസ് ആണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തിയിരുന്നു.
ടിപിയുടെ കശാപ്പിന് കൂട്ടുനിന്നവര്‍ ഇപ്പോള്‍ വേദനിക്കുകയാണ്. തനിക്ക് വധഭീഷണിണ്ടെന്ന് മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും ടിപി അറിയിച്ചതാണെന്നും വി എസ് പറഞ്ഞു. മാധ്യമങ്ങള്‍ ടിപി വധം കൃഷിയാക്കി മാറ്റുകയാണ്. കേസിലെ വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കേസില്‍ സ്വര്‍ണ്ണക്കടത്ത് പ്രതി ഫായിസിന്റെ പങ്ക് പുറത്തുവരണം. സിബിഐ അന്വേഷണം മുറപോലെ നടക്കട്ടേയെന്നും വി എസ് പറഞ്ഞു.
ടിപി കേസ് അല്ല വിലക്കയറ്റമാണ് കേരളത്തിലെ പ്രധാനപ്രശ്നം എന്നും വി എസ് പറഞ്ഞു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് വേണ്ടി അന്വേഷണം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താല്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news