Flash News

ഈജിപ്തില്‍ 529 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ചു

March 24, 2014 , ഷാഹിദ് വൈപ്പി

hangകെയ്റോ: ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 529 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ചു. മുര്‍സിയെ പിരിച്ച് വിട്ടതിന് പിന്നാലെ നടന്ന പട്ടാളധിക്രമങ്ങളോട് പ്രതിഷേധിക്കാന്‍ ചേര്‍ന്ന രണ്ട് പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും.

മുര്‍സിയെ പിരിച്ചുവിട്ടതിനുശേഷം പട്ടാളം നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ നടത്തിയ റാലികള്‍ക്കിടയിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം ചുമത്തി 1200 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനുനേരെ അതിക്രമം, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മിന്യയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top