Flash News

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1977 ആവര്‍ത്തിക്കുമെന്ന് വി.എം. സുധീരന്‍

March 25, 2014 , സ്വന്തം ലേഖകന്‍

Sudheeran V Mകോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1977 ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പ്രചാരണത്തിന്‍െറ ആദ്യഘട്ടമേ ആയുള്ളൂ. ഇനിയുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ച് സ്ഥിതി മാറാം, മാറാതിരിക്കാം.

വര്‍ഗീയവാദിയായ മോദിക്കുവേണ്ടി ആര്‍.എസ്.എസ് സര്‍വ മറയും നീക്കി പുറത്തുവന്നിരിക്കയാണ്. വര്‍ഗീയ-ഫാഷിസ്റ്റ് ശക്തിയായ ആര്‍.എസ്.എസും മതേതരശക്തിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയും തമ്മിലാണ് പോരാട്ടം. ഇവിടെ സി.പി.എം എവിടെ നില്‍ക്കുന്നുവെന്ന് ജനം തിരിച്ചറിയണം. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്‍െറ പേരില്‍ ഫാഷിസ്റ്റുകള്‍ക്ക് സഹായകമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ത്ത് മോദിക്ക് പാതയൊരുക്കുന്ന സമീപനത്തിലൂടെ അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാവുന്ന കാലം വിദൂരമല്ലന്ന് സുധീരന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വിഷയത്തിലെ വി.എസിന്‍െറ നിലപാടുമാറ്റം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നമായി കാണാനാവില്ളെന്ന് സുധീരന്‍ പറഞ്ഞു. ‘ഇത് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമല്ല. പൊതുസമൂഹത്തിന്‍െറ വികാരമാണ് വി.എസ് ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നത്. ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമ, തിരുവനന്തപുരത്ത് നിരാഹാരസമരം കിടന്നപ്പോള്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തത് സി.പി.എമ്മിന്‍െറ ആഭ്യന്തരകാര്യമാണോ? സി.പി.എം നേതാക്കളൊഴികെ മറ്റാര്‍ക്കും ഇതിനെ ആഭ്യന്തര വിഷയമായി കാണാനാവില്ല. പാര്‍ട്ടിയില്‍ ‘നിന്നു പിഴക്കാന്‍’ വി.എസ് ഈ നിലപാട് സ്വീകരിച്ചതാകും’ -സുധീരന്‍ പറഞ്ഞു.
‘ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മതമേലധ്യക്ഷന്‍ അപമാനിച്ചതായി കരുതുന്നില്ല. സ്ഥാനാര്‍ഥിപോലും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല.

തെരഞ്ഞെടുപ്പില്‍ ബിഷപ്പുമാരെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങളാരെയും ഭയക്കുന്നില്ല’ എന്നായിരുന്നു മറുപടി. ‘ഇടുക്കിയില്‍ പി.ടി. തോമസിന് സീറ്റ് നിഷേധിച്ചത് ഭയംകൊണ്ടല്ല, യുവനേതാവിനെ മത്സരിപ്പിക്കണമെന്ന് തോമസ് തന്നെ നിര്‍ദേശിച്ചതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേന്ദ്ര ഭരണത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും പാചകവാതകത്തിനും പലതവണ വില വര്‍ധിപ്പിച്ചുവെന്നത് ശരിയാണ്. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചതിന്‍െറ ഫലമായാണ് പാചകവാതക സിലിണ്ടര്‍ പന്ത്രണ്ടാക്കിയതും ആധാര്‍ ഒഴിവാക്കിയതുമെന്നും സുധീരന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top