Flash News

വിദേശമദ്യ ഷോപ്പുകള്‍ വഴിയോരത്തുനിന്ന് മാറ്റാനാകില്ലന്ന് സര്‍ക്കാര്‍

March 25, 2014 , സ്വന്തം ലേഖകന്‍

AVN22_LIQUOR_19077fകൊച്ചി: കച്ചവട സ്ഥാപനം എന്ന നിലയില്‍, ബിവറേജസ് കോര്‍പറേഷന് കീഴിലെ വിദേശമദ്യഷാപ്പുകള്‍ വഴിയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കാന്‍ സാധ്യമല്ലന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ആള്‍ക്കൂട്ടത്തിന്‍െറയും ഗതാഗതക്കുരുക്കിന്‍െറയും പേരില്‍ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടണമെന്ന നിലപാട് സ്വീകരിച്ചാല്‍ മദ്യഷാപ്പുകള്‍ മാത്രമല്ല, എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്നും കേരള ബിവറേജസ് കോര്‍പറേഷന്‍ സെക്രട്ടറി ജോണ്‍ ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്ത് ദേശീയ പാതയോരത്ത് 67ഉം സംസ്ഥാന പാതകള്‍ക്കരികില്‍ 69ഉം വീതം കോര്‍പറേഷന്‍െറ വിദേശമദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കരുനാഗപ്പള്ളിയില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന കേന്ദ്രം അപകടത്തിനിടയാക്കുന്നതായി ചൂണ്ടിക്കാട്ടി കെ.പി. മുഹമ്മദ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കവെ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

വിപണി സാധ്യതയും ആവശ്യക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് കച്ചവട സ്ഥാപനങ്ങള്‍ റോഡരികില്‍ സ്ഥാപിക്കാറുള്ളത്. മദ്യവിപണന ഷാപ്പുകള്‍ കച്ചവട സ്ഥാപനങ്ങളാണെന്നിരിക്കെ വഴിയോരത്താണെന്ന പേരില്‍ ഒഴിപ്പിക്കാനോ നിയന്ത്രണം കൊണ്ടുവരാനോ കഴിയില്ല. ഇത്തരം നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കുകയും സര്‍ക്കാറിന് നഷ്ടമുണ്ടാക്കുകയും ചെയ്യും.

വിദേശമദ്യഷാപ്പുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതു കൊണ്ട് ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാനാവില്ല. ബാര്‍ ഹോട്ടലുകളും റോഡരികില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വഴിയോരത്താണെന്ന പേരില്‍ വിദേശമദ്യഷാപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് മറ്റ് മദ്യഷാപ്പുകള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കും ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top