ശവക്കോട്ടയിലെ ചായക്കട ലോക പ്രസിദ്ധമാകുന്നു

1

ഗാന്ധിനഗര്‍: ഒരു പരീക്ഷണം എന്ന നിലയില്‍ ഗുജറാത്ത് ഗാന്ധിനഗറിലുള്ള ഒരു പഴയ മുസ്ലിം സെമിത്തേരിയില്‍ നിര്‍മിച്ച ചായക്കടയില്‍ ഇന്ന് ജനത്തിന്റെ തിക്കും തിരക്കുമായി മാറിയിരിക്കുന്നു. ന്യൂ ലക്കി സ്റ്റാര്‍ എന്ന പേരില്‍ തുടങ്ങിയ ഈ ചായക്കടയുടെ ഉടമ മലയാളിയായ കൃഷ്ണന്‍‌കുട്ടിയാണ്. പഴയ ശവകൊട്ടകള്‍ അതുപോലെ നിലനിര്‍ത്തി, അലങ്കരിച്ചു അതിനിടയിലാണ് മേശകളും ഇരിപ്പടങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ആളുകള്‍ കയറുവാന്‍ മടിക്കുമോ എന്ന സംശയത്തിലായിരുന്നു കട തുറന്നത് എന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു.എന്നാല്‍ ഇപ്പോള്‍ ആളുകളുടെ തിക്കും തിരക്കുമായി മാറിയിരിക്കുന്നു. കൃഷ്ണന്‍ കുട്ടിയുടെ ചായകട ലോക പ്രസിദ്ധമായി മാറുകയാണ്. സിനിമ ഷൂട്ടിങ്ങിനു വേണ്ടി തന്റെ ചായ കട അന്വേഷിച്ചു വരുന്നതായി കൃഷ്ണന്‍‌കുട്ടി അറിയിച്ചു. എന്തായാലും ഇതുപോലെയുള്ള ഒരു സാഹസത്തിനു മുതിര്‍ന്ന കൃഷ്ണന്‍‌കുട്ടിയെ പോലെ ചങ്കൂറ്റമുള്ളവരെ അഭിനന്ദിച്ചേ മതിയാകൂ.

new lucky1

new lucky2

new lucky3

new lucky4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment