Flash News

സുനന്ദ പുഷ്കറിന്‍െറ മരണം അന്വേഷിക്കണം: വി.എസ്

March 26, 2014 , സ്വന്തം ലേഖകന്‍

vsതിരുവനന്തപുരം: സുനന്ദ പുഷ്കറിന്‍െറ മരണം സംബന്ധിച്ച വസ്തുതകള്‍ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സുനന്ദയുടെ ശരീരത്തില്‍ കണ്ടത്തെിയ പാടുകള്‍ സംബന്ധിച്ച് ഭര്‍ത്താവായ ശശിതരൂരാണ് ഉത്തരം പറയേണ്ടത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷം തികയും മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ ചോദിച്ചാല്‍ തരൂരിന് എന്തെങ്കിലും പറയാനുണ്ടോയെന്നും തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ വി.എസ് ചോദിച്ചു.

പത്ത് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന യു.പി.എ ജനങ്ങളെ ദുരിതത്തിലും പട്ടിണിയിലുമാഴ്ത്തി. ആദ്യ നാലര വര്‍ഷം സി.പി.എം നല്‍കിയ പിന്തുണ ജനവിരുദ്ധ നയങ്ങള്‍ക്ക് തടയിട്ടു. പിന്നീടുള്ള അഞ്ചരവര്‍ഷവും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായിരുന്നു ഭരണം. കോണ്‍ഗ്രസിന്‍െറ ഇതുവരെയുള്ള ഭരണത്തില്‍ ഓരോ അര മണിക്കൂറിലും രാജ്യത്ത് ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്തതായാണ് കണക്ക്. വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഓരോ നിമിഷവും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top