Flash News

പ്രേമചന്ദ്രന്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കും, ഇന്നസെന്റിന് കുടം, വീരേന്ദ്രകുമാറിന് മോതിരം

March 26, 2014 , ഷാഹിദ് വൈപ്പി

voteകൊല്ലം: കൊല്ലത്തെ യുഡ‌ിഎഫ് സ്ഥാനാര്‍ത്ഥി എംകെ പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും തന്നെ ലഭിക്കും. പ്രേമചന്ദ്രന്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആര്‍എസ്പിയുടെ ബംഗാള്‍ ഘടകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തുടര്‍ന്ന് പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നം ഉപയോഗിക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി.

പ്രേമചന്ദ്രന്‍ ആര്‍എസ്പി ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ദേശീയ തലത്തില്‍ ആര്‍എസ്പി ഇടതുപക്ഷത്തിനൊപ്പമാണ്.

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിന് മോതിരം ചിഹ്നമായി അനുവദിച്ചു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചിട്ടുള്ളത്. ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിനിമാതാരവുമായ ഇന്നസെന്‍റിന്‍റെ ചിഹ്നം കുടമാണ്. ഇടുക്കിയിലെ ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിന് ടോര്‍ച്ചും എറണാകുളത്തെ ഇടത് സാരഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ടെലിവിഷനും ചിഹ്നമായി ലഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ചിഹ്‍നം ലഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “പ്രേമചന്ദ്രന്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കും, ഇന്നസെന്റിന് കുടം, വീരേന്ദ്രകുമാറിന് മോതിരം”

  1. Syam says:

    എല്ലാവര്ക്കും ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top