ഫ്‌ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ്‌: ഓര്‍ലാന്റോ ഹിന്ദു മലായളി (ഓം) സജീവമായി പങ്കെടുക്കും

3-26-2

ഓര്‍ലാന്റോ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച നടക്കുന്ന ഫ്‌ളോറിഡാ ഹിന്ദു കോണ്‍ഫറന്‍സിന്‌ ഓര്‍ലാന്റോ ഹിന്ദു മലയാളി (OHM) എല്ലാവിധ പിന്തുണയും അറിയിച്ചു. കോണ്‍ഫറന്‍സില്‍ ഓര്‍ലാന്റോയില്‍ നിന്നും പരമാവധി കേരളാ ഹിന്ദു കുടുംബങ്ങളെ പങ്കെടുപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോ. അരവിന്ദ്‌ പിള്ളയും, മറ്റ്‌ ഭാരവാഹികളായ ഗീതാ സേതുമാധവന്‍, അശോക്‌ മേനോന്‍, നന്ദകുമാര്‍ ചക്കിങ്ങല്‍, സത്യന്‍ മേലേകളത്തില്‍ എന്നിവര്‍ അറിയിച്ചു.

രാഹുല്‍ ഈശ്വര്‍ മുഖ്യാതിഥിയായ പരിപാടികള്‍ താമ്പായിലുള്ള ഹിന്ദു ടെമ്പിളിലാണ്‌ നടത്തുന്നത്‌. വാലിസം: Hindu Temple of Florida 5505 Lynn Rd, Tampa, FL 3362.

രാവിലെ 10 മണിക്ക്‌ കൊടിയേറ്റത്തോടെ പരിപാടികള്‍ ആരംഭിക്കും. ഉദ്‌ഘാടന ചടങ്ങിനുശേഷം ഡോ. നിഷാ പിള്ള വിമന്‍സ്‌ ഫോറം ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. വൈകുന്നേരം താമ്പായിലുള്ള അയ്യപ്പ ക്ഷേത്ര പൂജാരിയുടെ കാര്‍മികത്വത്തിലുള്ള പൂജകള്‍ക്കുശേഷം ഭജനയും ഉണ്ടായിരിക്കും.

ഫ്‌ളോറിഡയിലും പരിസരങ്ങളിലുമുള്ള എല്ലാ ഹിന്ദു മലയാളി കുടുംബങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 813 334 0123, 201 742 2065, 813 739 9857 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Print Friendly, PDF & Email

Related News

Leave a Comment