മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Abdulnasarmadaniന്യൂഡല്‍ഹി: ബാംഗ്‌ളൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മദനിയെ നാളെത്തന്നെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാനും കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാനും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം.മണിപ്പാല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനുമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മദനി പറയുന്നതെന്നും കര്‍ണാടക കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment