വ്യോമസേന വിമാനം തകര്‍ന്ന് വീണ് 5 മരണം, മരിച്ചവരില്‍ മലയാളിയും

c-130j-super-herculisഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപം വ്യോമസേന വിമാനം തകര്‍ന്ന് വീണ് 5 മരണം. വ്യോമസേനയുടെ സി130ജെ വിഭാഗത്തില്‍ പെടുന്ന സൂപ്പര്‍ ഹെര്‍കുലീസ് വിമാനമാണ് തകര്‍ന്നത്. വിമാനം തകര്‍ന്നു വീണു മരിച്ചവരില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി വിങ് കമാന്റര്‍ രാജി നായരും കൊല്ലപ്പെട്ടു. സ്ഥിരം പരിശീലനപ്പറക്കലിനിടെ ആയിരുന്നു അപകടം.

വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. അഞ്ചുപേര്‍ മരിച്ചതായ് വ്യേമസേന സ്ഥിരീകരിച്ചു. 2008ല്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ ആറ് വിമാനങ്ങളില്‍ ഒന്നാണ് സി130ജെ വിമാനം. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നും പുറപ്പെട്ട സൂപ്പര്‍ ഹെര്‍ക്കുലീസ് വിഭാഗത്തില്‍ പെട്ട യാത്രാ വിമാനം ഗ്വാളിയാറില്‍ നിന്നും 72 മൈല്‍ അകലെയാണ് തകര്‍ന്ന് വീണത്.

പ്രത്യേക ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ യാത്രാവിമാനം കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഉപയോഗിച്ചിരുന്നു. ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ചൈന അതിര്‍ത്തിയിലെ ദൗളത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിമാനം ഉപയോഗിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment