മഅ്ദനി ഭീകരനല്ല, ഭീകരാക്രമണത്തിന്‍െറ ഇരയെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

T330_23928_Madani-booked-for-murder-biന്യൂദല്‍ഹി: ഭീകരാക്രമണത്തില്‍ പങ്കാളിയാകാത്ത അബ്ദുല്‍നാസര്‍ മഅ്ദനി ഭീകരനല്ലന്നും ഭീകരാക്രമണത്തിന് ഇരയാണെന്നും ഒരു കാല്‍ നഷ്ടപ്പെട്ടത് അങ്ങനെയാണെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ വാദിച്ചു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വാദം.

പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് മഅ്ദനിയെന്നും ബംഗളൂരു സ്ഫോടനക്കേസില്‍ ഒരു സാക്ഷിയെപ്പോലും വിസ്തരിക്കാതെ അദ്ദേഹത്തെ തടവിലിട്ടിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മഅ്ദനിക്കെതിരെ ദൃക്സാക്ഷിയില്ല. മുമ്പ് തീവ്രവാദക്കേസില്‍ പെടുത്തിയ മഅ്ദനിയെ ഒമ്പതര വര്‍ഷത്തിനുശേഷം നിരപരാധിയെന്നു കണ്ട് വെറുതെവിടുകയായിരുന്നു. അതിനു ശേഷമാണ് പുതിയ സ്ഫോടനക്കേസ് കെട്ടിച്ചമച്ചത്.

ചികിത്സയും പരിചരണവും ഭക്ഷണവും ലഭിക്കാത്തതുമൂലം ആരോഗ്യനില വഷളായിരിക്കുകയാണ്. മഅ്ദനി മൂന്നര വര്‍ഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, മഅ്ദനിയുടേത് സാധാരണ കേസല്ലന്നും ഭീകരവാദ കേസാണെന്നും കോടതി പ്രതികരിച്ചു. പ്രതിയുടെ ആരോഗ്യനില വീണ്ടെടുക്കാന്‍ ശനിയാഴ്ചതന്നെ ആശുപത്രിയിലത്തെിക്കാന്‍ കോടതി നിര്‍ദേശിച്ചു.

മഅ്ദനിയെ ഇന്നുതന്നെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റും. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച തങ്ങള്‍ക്ക് ലഭിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News