Flash News

ഒബാമ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി

March 30, 2014 , സ്വന്തം ലേഖകന്‍

13.nറിയാദ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റിയാദിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ എന്നിവരും പങ്കെടുത്തു.

മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങള്‍, പ്രത്യേകിച്ചും സിറിയയിലെ ആഭ്യന്തര പ്രശ്നം, ഇറാന്‍ ആണവപദ്ധതി തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഒബാമയെയും സംഘത്തെയും റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, അസി. ഗവര്‍ണറും അബ്ദുല്ല രാജാവിന്‍െറ മകനുമായ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്, റിയാദിലെ അമേരിക്കന്‍ അംബാസഡര്‍ ജോസഫ് വെസ്റ്റ്ഫെല്‍, വിമാനത്താവള മേധാവി യൂസുഫ് ബിന്‍ ഇബ്രാഹീം അല്‍ അബ്ദാന്‍ എന്നിവരും അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. റിയാദില്‍നിന്ന് വിമാനമാര്‍ഗം റൗദതു ഖുറൈമിലത്തെിയ ഒബാമയെയും സംഘത്തെയും രാജകീയ ബഹുമതികളോടെയാണ് കിരീടാവകാശിയും സംഘവും ചേര്‍ന്ന് സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി ജോണ്‍ കെറി, അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് തുടങ്ങിയവര്‍ സൗദി സന്ദര്‍ശനത്തില്‍ ഒബാമയെ അനുഗമിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top