കോഴിക്കോട്: ടി.പി വധക്കേസ് ഏറ്റെടുക്കേണ്ട എന്ന സി.ബി.ഐ തീരുമാനം സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുതീര്‍പ്പിന്‍െറ ഭാഗമാണോയെന്ന് സംശയിക്കുന്നതായി കെ.കെ. രമ. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്നും സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഈ തത്തയെ കൈകാര്യം ചെയ്യുന്നത് യു.പി.എ ആയിരിക്കില്ലന്നും സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സി.പി.എം പിന്തുണക്കേണ്ടിവരുമെന്ന് എ.കെ. ആന്റണിയും പ്രസ്താവിച്ചു. ഇതിന് പിന്നാലെയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുകയില്ലന്ന വിവരം പുറത്തുവരുന്നത്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ എന്തൊക്കെയോ ഗൂഢാലോചന നടക്കുന്നതായി ന്യായമായും സംശയിക്കാമെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ട കാര്യമില്ലന്നാണ് സി.ബി.ഐ കേന്ദ്രത്തെ അറിയിച്ചത്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസാണിതെന്നിരിക്കേ, ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷിച്ചതു കൊണ്ട് കൂടുതലായി എന്തെങ്കിലും കണ്ടത്തൊനാവുമെന്ന് പ്രതീക്ഷയില്ലന്നാണ് സി.ബി.ഐയുടെ അഭിപ്രായം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news