ദലിത് യുവതിയെ അമ്മാവന്മാരും അമ്മായിമാരും പീഡിപ്പിച്ചു

rapeചാലക്കുടി: എട്ടാം വയസ്സുമുതല്‍ വര്‍ഷങ്ങളായി ദലിത് യുവതിയെ അമ്മാവന്മാരും അമ്മായിമാരും ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വക്കുകയും ചെയ്തതായി പെണ്‍കുട്ടി പരാതി നല്‍കി. ഇതേതുടര്‍ന്ന് അമ്മാവന്മാരും അമ്മായിമാരുമടക്കം എട്ടുപേര്‍ അറസ്റ്റില്‍.

വെള്ളിക്കുളങ്ങര മോനടി സ്വദേശിനിയായ 25കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനത്തില്‍നിന്ന് രക്ഷതേടി ഒളിച്ചോടിയ യുവതി പാലക്കാട്ടെ ഒരു ട്രസ്റ്റില്‍ അഭയം പ്രാപിച്ചു. ട്രസ്റ്റ് സെക്രട്ടറിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതിയുടെ അമ്മാവന്മാരയ തങ്കപ്പന്‍ (50), അരവിന്ദാക്ഷന്‍ (48), അമ്മായിമാരായ അരവിന്ദാക്ഷന്‍െറ ഭാര്യ ഭവാനി (40), രാധ (50), യുവതിയെ പീഡിപ്പിച്ച ഡേവീസ് (46), നന്ദനന്‍ (38), വിജയന്‍ (38), പടിയൂര്‍ സുനില്‍കുമാര്‍ (33) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് നിരവധി പ്രതികള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ മൂന്നു വയസ്സുള്ളപ്പോള്‍ മരിച്ചു. അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ച് കുട്ടിയെ ഉപേക്ഷിച്ചു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മാവന്മാര്‍ ഏറ്റെടുത്തത്. ഏഴാം ക്ളാസുമുതല്‍ അമ്മാവന്മാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ച് അമ്മായിമാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment