കൊടുങ്ങല്ലൂര്‍ ഭരണി ചൊവ്വാഴ്ച

Kodungallur_Bharaniകൊടുങ്ങല്ലൂര്‍: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി ചൊവ്വാഴ്ച. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ചരിത്രപ്രസിദ്ധമായ അശ്വതി കാവുതീണ്ടല്‍. കേരളത്തിന്‍െറ വടക്കന്‍ ജില്ലകളില്‍നിന്ന് പതിനായിരങ്ങള്‍ കാവുതീണ്ടലിനായി കൊടുങ്ങല്ലൂരിലേക്ക് ഒഴുകുകയാണ്.

ചെമ്പട്ടുടുത്ത് പള്ളിവാള്‍ കൊണ്ട് ശിരസില്‍ വെട്ടി രക്തമൊഴുക്കുന്ന കോമരങ്ങള്‍ ക്ഷേത്രപരിസരത്ത് നിറഞ്ഞിരിക്കുകയാണ്. കോമരങ്ങളുടെ പിറകെ മുളന്തട്ടില്‍ താളമിട്ട് ഭരണിപ്പാട്ടു പാടി സംഘങ്ങള്‍ തലങ്ങും വിലങ്ങും നീങ്ങുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന തൃചന്ദനചാര്‍ത്ത് പൂജക്ക് ശേഷമാണ് കാവുതീണ്ടല്‍. ക്ഷേത്രത്തിന്‍െറ കിഴക്കേ നിലപാട് തറയില്‍ ഉപവിഷ്ടനാകുന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തെ പുതിയ വലിയതമ്പുരാന്‍ രാമവര്‍മ്മ രാജയായിരിക്കും കാവുതീണ്ടാന്‍ അനുമതി നല്‍കുക. അവകാശിയായ പാലക്കവേലനായിരിക്കും ആദ്യം കാവുതീണ്ടുക. തുടര്‍ന്ന് ക്ഷേത്രാങ്കണത്തിലും അവകാശതറകളിലും തമ്പടിച്ച് നിലകൊള്ളുന്ന ഭക്തസാഗരം ക്ഷേത്രത്തിന് ചുറ്റും ഓടി കാവുതീണ്ടും.
ഭരണിപ്പാട്ട് കേള്‍ക്കാനും ശിരസ്സില്‍ വെട്ടി രക്തത്താല്‍ അഭിഷിക്തരായ കോമരങ്ങളെ കാണാനും ആയിരങ്ങളാണ് ക്ഷേത്രത്തിലത്തെുക. കൊടുങ്ങല്ലൂരിലേക്കുള്ള ബസുകളിലും മറ്റും ഭരണിപ്പാട്ടുപാടുന്ന സംഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment