‘മന്‍‌മോഹന്‍ സിങ്ങിന്റെ മൗനം വാട്ട്‌സപ്പ് സ്റ്റാറ്റസ് പോലെ’യെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ

manmohan-singh-614-3മുംബൈ: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൗനം ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല (Cant Talk Now) എന്ന വാട്ട്‌സപ്പ് സ്റ്റാറ്റസ് പോലെയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. റായ്ഗഡ് ജില്ലയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മൗനത്തെ പരിഹസിച്ച് ഉദ്ധവ് രംഗത്ത് എത്തിയത്.

സംസാരിക്കാന്‍ കഴിയില്ല, വാട്ട്‌സപ്പ് മാത്രം എന്നാണ് വാട്ട്‌സപ്പ് മെസഞ്ചറിലെ ഡീഫോള്‍ട്ട് സ്റ്റാറ്റസ്. ഇതിനെയാണ് ഉദ്ധവ് മന്‍മോഹന്റെ മൗനത്തോട് ഉപമിച്ചത്.

നന്ദഡില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരെയും സിബിഐക്കെതിരേയും ഉദ്ധവ് തന്റെ പ്രസംഗത്തില്‍ വിമര്‍ശനമുയര്‍ത്തി. ചിലര്‍ പറയുന്നത് സിബിഐ കൂട്ടിലടച്ച തത്തയാണെന്നാണ്. ആദര്‍ശ് അഴിമതിയില്‍നിന്ന് ചവാനെ ഒഴിവാക്കിയതിനാല്‍ ആ പ്രസ്താവന സത്യമാണെന്ന് വേണം കരുതാന്‍ എന്നും ഉദ്ധവ് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment