കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി

kerala1

സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍ച്ച്‌ 15-ന്‌ നടത്തപ്പെട്ടു.

കൂപ്പര്‍ സിറ്റി കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെട്ട ചടങ്ങില്‍ പ്രസിഡന്റ്‌ ജോയി ആന്റണി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷാലറ്റ്‌ വര്‍ഗീസ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ജോയി ആന്റണി അദ്ധ്യക്ഷ പ്രസംഗം നടത്തുകയും 2014-ലെ കമ്മിറ്റി അംഗങ്ങളെ സദസിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. സമാജം മുന്‍ പ്രസിഡന്റ്‌ ജോണ്‍ ബെര്‍ണാഡ്‌ ഭദ്രദീപം തെളിയിച്ച്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

യൂത്ത്‌ കമ്മിറ്റിയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ പ്രസിഡന്റ്‌ ഉഷസ്‌ ജോയിയും, കിഡ്‌സ്‌ ക്ലബിന്റെ പരിപാടികള്‍ ലവീന ജോസും ചടങ്ങില്‍ പ്രഖ്യാപിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഫണ്ട്‌ റൈസിംഗിനുവേണ്ടി മെയ്‌ 18-ന്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തപ്പെടുന്ന മെഗാ ഷോ ആയ ‘ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ’യുടെ കിക്ക്‌ ഓഫും യോഗത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. സമാജം മുന്‍ പ്രസിഡന്റ്‌ ജോസഫ്‌ ജയിംസ്‌ ആദ്യ സ്‌പോണ്‍സര്‍ഷിപ്പ്‌ ഏറ്റുവാങ്ങി.

ജോസ്‌മോന്‍ കരേടന്റെ നേതൃത്വത്തിലുള്ള സംഗീതപരിപാടിയും, വൈസ്‌ പ്രസിഡന്റ്‌ ബാബു കല്ലിടുക്കിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ചടങ്ങിന്‌ കൊഴുപ്പേകി. ഫ്രാന്‍സീസ്‌ അക്കരപ്പറ്റി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഉദ്‌ഘാടന ചടങ്ങിന്‌ മുമ്പ്‌ നടന്ന ജനറല്‍ബോഡി യോഗത്തില്‍ 2013-ലെ ഓഡിറ്റ്‌ റിപ്പോര്‍ട്ടും, 2014-ലെ ബഡ്‌ജറ്റും പാസാക്കി. ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോയി ആന്റണിയെ യോഗം പ്രഖ്യാപിച്ചു.

kerala2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News