Flash News

ബാബറി മസ്ജിദ്‌ തകര്‍ത്തത് പരിശീലനം ലഭിച്ച കര്‍സേവകര്‍; നരസിംഹറാവുവിനും, അഡ്വാനിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് കോബ്ര പോസ്റ്റ്‌

April 4, 2014 , ഷാഹിദ് വൈപ്പി

babariന്യൂഡല്‍ഹി: ബാബറി മസ്ജിദ്‌ തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. കോബ്ര പോസ്റ്റ്‌ വെബ്സൈറ്റ്‌ നടത്തിയ ഒളിക്യാമറ അഭിമുഖത്തിലാണ്‌ വിവാദ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്‌.

അന്ന്‌ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനും ബിജെപിയുടെ മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അഡ്വാനിക്കും ഇക്കാര്യം അറിയാമായിരുന്നു. ഇവര്‍ക്കു പുറമെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍സിങ്‌, ഉമാഭാരതി തുടങ്ങിയവരും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്ജിദ്‌ തകര്‍ക്കാന്‍ 1990ല്‍ നടത്തിയ ആദ്യശ്രമം പൊലീസ്‌ വെടിവയ്പ്പിനെ തുടര്‍ന്ന്‌ പരാജയപ്പെട്ടിരുന്നുവെന്നും വെബ്സൈറ്റ്‌ പുറത്തുവിട്ടു. തുടര്‍ന്ന് 1992 ഡിസംബര്‍ ആറിനാണ്‌ കര്‍സേവകര്‍ ബാബ്‌റി മസ്ജിദ്‌ തകര്‍ത്തത്‌. മസ്ജിദ്‌ തകര്‍ത്തതില്‍ പങ്കെടുത്ത്‌ 23 പേരുടെ അഭിമുഖമാണ്‌ കോബ്ര പോസ്റ്റ്‌ പുറത്തുവിട്ടത്‌. 1992 ജൂണില്‍ ബജ്രംഗലില്‍ ഒരു ക്യാമ്പ്‌ നടത്തിയിരുന്നു.

സര്‍ക്കേജ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ 38 പേര്‍ക്ക്‌ ആക്രമണത്തിനുള്ള വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. ഇതിലാണ്‌ കര്‍സേവകര്‍ക്ക്‌ മസ്ജിദ്‌ തകര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയതെന്നാണ്‌ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top