കൈക്കൂലി: വാണിജ്യനികുതി ഓഫിസര്‍ അറസ്റ്റില്‍

kaikkuliതിരുവനന്തപുരം: ഹോളോബ്രിക്സ് വ്യവസായിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഓഫീസര്‍ കെ.എസ്. ജയറാമിനെ (42) വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 34,100 രൂപ കണ്ടെടുത്തു.

അട്ടപ്പാടി ചെമ്മണ്ണൂരില്‍ ഹോളോബ്രിക്സ് വ്യവസായം നടത്തുന്ന സദാനന്ദനോട് ലൈസന്‍സിനായി നാല് ലക്ഷം രൂപ ജയറാം കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക നല്‍കാനാവില്ലന്ന് പറഞ്ഞ സദാനന്ദനെ ഫോണിലൂടെ ജയറാം പലവട്ടം വിളിക്കുകയും തുക 60,000 രൂപ ആക്കി നിശ്ചയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സദാനന്ദന്‍ വിജിലന്‍സിന് പരാതി നല്‍കി.

അരലക്ഷം രൂപയുമായി സദാനന്ദന്‍ വിജിലന്‍സ് ഓഫിസിലത്തെുകയും ഉദ്യോഗസ്ഥര്‍ കറന്‍സി നോട്ടുകളില്‍ ഫിനോപ്തലിന്‍ പുരട്ടി നല്‍കുകയും ചെയ്തു. ഓഫിസിലത്തെിയ സദാനന്ദന്‍ ജയറാമിനോട് സംസാരിക്കുകയും തുക അരലക്ഷം രൂപയാക്കണമെന്ന് വിലപേശുകയും ചെയ്തു.

തുടര്‍ന്ന്, തുക നല്‍കി. ഇതില്‍ 15,810 രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍ വാങ്ങി രശീതി നല്‍കുകയും ബാക്കി തുക പോക്കറ്റിലിടുകയും ചെയ്തു. പുറത്ത് കാത്തുനിന്നിരുന്ന വിജിലന്‍സ് സംഘം കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment