പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചു, കൊണ്ടു‌വന്നത് പ്രതേക വിമാനത്തില്‍

bomb-blastകൊച്ചി: കഴിഞ്ഞ മാസം രാജസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ വഖാസ്‌ അഹമ്മദിനെയും തഹ്സീന്‍ അക്തറിനേയും തെളിവെടുപ്പിനായി ഡല്‍ഹി പൊലീസ്‌ കേരളത്തിലെത്തിച്ചു.

മംഗലാപുരത്തുനിന്ന് പ്രതേക വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തിച്ചത്. തെളിവെടുപ്പിന്റെ ഭാഗമായി ഇരുവരേയും മുന്നാറിലേക്ക് ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോയി. വഖാസും അക്തറും ഏറെനാള്‍ മൂന്നാറില്‍ താമസിച്ചിരുന്നു എന്ന് തെളിഞ്ഞതിനാലാണ് ഇവരെ കേരളത്തില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നത്.

ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി ഇവിടെ നിന്ന്‌ റോഡ്‌ മാര്‍ഗമാണ്‌ ഭീകരരെ മൂന്നാര്‍ ടൗണിലേക്ക്‌ കൊണ്ടുപോകുക. മൂന്നാറില്‍ ഇവര്‍ തങ്ങിയ ഹോം സ്റ്റേയിലാണ് തെളിവെടുപ്പ്. തെളിവെടുപ്പിന് ഭീകരരെ കൊണ്ടുവരുന്നതിനാല്‍ മൂന്നാറില്‍ പൊലീസ് കര്‍ശന സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.

വഖാസിന് കേരളത്തില്‍ സഹായം ചെയ്തുകൊടുത്തതാര് സിം കാര്‍ഡ് എടുക്കാന്‍ സഹായിച്ചതാര് തുടങ്ങിയ കാര്യങ്ങളാകും കേസന്വേഷിക്കുന്ന ഡെല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുക. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷന സംഘത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.

ഇന്നു വൈകിട്ടു തന്നെ ഇവരെ തിരികെ ഡെല്‍ഹിക്കു കൊണ്ടുപോകാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഭീകരര്‍ക്ക് സഹായം ചെയ്തുകൊടുത്ത ചിലര്‍ ദേശീയ അന്വേഷണാ ഏജന്‍സിയുടെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.

തെരെഞ്ഞെടുപ്പു കാലത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രാജസ്ഥാന്‍ ഘടകം ആസൂത്രണം ചെയ്യുന്ന ആക്രമണത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി എത്തിയ വഖാസിനെ അജ്മീര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ്‌ രാ‍ജസ്ഥാന്‍ പൊലീസ് പിടികൂടഉകയായിരുന്നു. ഇയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്തര്‍ പിടിയിലാകുന്നത്.

Print Friendly, PDF & Email

Related News

Leave a Comment